ഡൽഹിയിൽ പൊടിക്കാറ്റ്​; വിമാനങ്ങൾ വഴിതിരിച്ച്​ വിട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉഷ്​ണതരംഗത്തിന്​ പിന്നാലെ ജനജീവിതം ദുസ്സഹമാക്കി പൊടിക്കാറ്റും. ബുധനാഴ് ​ച വൈകീട്ടാണ്​ ​െപാടിക്കാറ്റ്​ വീശിയത്​. ഇതേ തുടർന്ന്​ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൻെറ പ്രവർത്തനം താൽ ക്കാലികമായി നിർത്തിവെച്ചതായി വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്യുന്നു.

തിങ്കളാഴ്​ച ഡൽഹിയിൽ 48 ഡിഗ്രി സെൽഷ്യസ്​ ചൂടാണ്​ രേഖപ്പെടുത്തിയത്​. എന്നാൽ, വരും ദിവസങ്ങളിൽ നഗരത്തിൽ താപനില കുറയുമെന്നാണ്​ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. മഴക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ്​ പ്രവചിക്കുന്നുണ്ട്​. രാജസ്ഥാനിൽ നിന്നുള്ള ഉഷ്​ണകാറ്റാണ്​ ഉ​ത്തരേന്ത്യൻ നഗരങ്ങളിലെ കനത്ത ചൂടിന്​ കാരണം. വരും ദിവസങ്ങളിൽ കാറ്റിൻെറ ദിശ മാറുന്നതോടെ താപനിലയിൽ രണ്ട്​ മുതൽ മൂന്ന്​ ഡിഗ്രിയുടെ വരെ കുറവുണ്ടാകും.

അതേസമയം, വായു കൊടുങ്കാറ്റ്​ നാളെ ഗുജറാത്ത്​ തീരത്തെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിന്​ മുന്നോടിയായി ലക്ഷക്കണക്കിന്​ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​.​

Tags:    
News Summary - Flights Halted, Diverted At Delhi Airport-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.