Posted On
date_range Updated On
date_range ഇന്ത്യക്കാരുമായി പോയ വിമാനം നേപ്പാളിൽ അടിയന്തിരമായി ലാൻഡ് ചെയ്തു
കാഠ്മണ്ഡു: 12 ഇന്ത്യക്കാരുമായി പോയ വിമാനം അടിയന്തിരമായി ത്രിഭുവൻ എയർപോർട്ടിലിറക്കി. നേപ്പാളിലെ സ്വകാര്യ വിമാന കമ്പനിയായ സീതാ എയർലൈൻസിൻറെ വിമാനമാണ് താഴെ ഇറക്കിയത്.
വൈകുന്നേരം രണ്ട് മണിക്കാണ് സംഭവം ഉണ്ടായത്. ആർക്കും പരിക്കില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം താഴെ ഇറക്കിയത്.
ലൂക്ലയിൽ നിന്നും റാമേ ചാപ്പിലേക്കിലേക്ക് പോകവെയാണ് യന്ത്ര തകരാറിനെ തുടർന്ന് വിമാനം താഴെ ഇറക്കിയത്. 12 ഇന്ത്യക്കാരും 3 നേപ്പാൾ സ്വദേശികളും ഉൾപ്പെടെ 15 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.