Posted On
date_range Updated On
date_range അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക്; അമിത് ഷായെ കണ്ടു
ന്യൂഡൽഹി: അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. നാളെ കൊൽക്കത്തയിൽ നടക്കുന്ന റാലിയിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയിൽ ഔദ്യോഗികമായി ചേരുമെന്നാണ് റിപ്പോർട്ട്.
ബി.ജെ.പി പതാക കൈമാറുന്നതിന് അമിത് ഷാ ക്ഷണിച്ചിരുന്നു. ചാർേട്ടഡ് ഫ്ലൈറ്റ് അയക്കുകയും ചെയ്തുവെന്ന് മുൻ തൃണമൂൽ മന്ത്രി രജീബ് ബാനർജി പറഞ്ഞു. നാളെ ഹൗറയിലാണ് ബി.ജെ.പിയുടെ റാലി നടക്കുന്നത്.
ബാലിയിൽ നിന്നുള്ള തൃണമൂൽ എം.എൽ.എയായ ബൈശാലി ഡാൽമിയ ഉത്തർപാര എം.എൽ.എ പ്രാബിർ ഗോഷാൽ, ഹൗറ മേയർ രതിൻ ചക്രബർത്തി, അഞ്ച് തവണ മേയറായ രങ്ഗാട്ട് പാർത്ത സാരഥി ചാറ്റർജി എന്നിവരും അമിത് ഷായെ കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.