ഓക്​സിജൻ ക്ഷാമം; പഞ്ചാബിലെ ആശുപത്രിയിൽ അഞ്ചുമരണം

അമൃത്​സർ: ​കോവിഡ്​ 19 രൂക്ഷമായ സാഹചര്യത്തിൽ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ പഞ്ചാബിലെ ആശുപത്രിയിൽ അഞ്ചുമരണം. പഞ്ചാബിലെ നീൽകാന്ത്​ ആശുപത്രിയിലാണ്​ സംഭവം.

ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ 48മണിക്കൂറിനിടെയാണ്​ മരണം. സർക്കാർ ആശുപത്രികൾക്ക്​ നൽകിയതിന്​ ശേഷം മാത്രമേ ഓക്​സിജൻ സ്വകാര്യ ആശുപത്രികൾക്ക്​ നൽകുവെന്ന് ഭരണകൂടം അറിയിച്ചതായി​ നീൽകാന്ത്​ ആശുപത്രി എം.ഡി പറഞ്ഞു.

കോവിഡ്​ 19ന്‍റെ രണ്ടാം വ്യാപനത്തിൽ ഒാക്​സിജൻ ക്ഷാമത്തെ തുടർന്ന്​ നിരവധി പേരാണ്​ മരിച്ചത്​. ഡൽഹി ജയ്​പുർ​ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 20 രോഗികൾ മണിക്കുറുകൾക്ക്​ മുമ്പ്​ മരിച്ചിരുന്നു. 200ഓളം രോഗികളുടെ ജീവൻ അപകടത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുനു. ഇവിടങ്ങളിൽ മണിക്കുറുകൾ നേരത്തേക്ക്​ മാത്രമുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ള​തെന്നും ആശുപത്രി അധികൃതർ പറയുന്നു. 

Tags:    
News Summary - Five patients have died at the Punjab hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.