ഹെലികോപ്​ടർ അപകടം: അഞ്ചു മൃതദേഹങ്ങൾ കൂടി തിരിച്ചറിയാൻ ബാക്കി

ന്യൂഡൽഹി: കൂനൂർ വ്യോമസേന ഹെലികോപ്​ടർ അപകടത്തിലെ അഞ്ചു മൃതദേഹങ്ങൾ കൂടി തിരിച്ചറിയാൻ ബാക്കി. ലഫ്​ കേണൽ ഹർജിന്ദർ സിങ്​, സ്​ക്വാഡ്രൺ ലീഡർ കെ. സിങ്​, ഹവിൽദാർ സത്​പാൽ, നായിക്​ ഗുർസേവക്​ സിങ്​, നായിക്​ ജിതേന്ദർ കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ്​ തിരിച്ചറിയാനുള്ളത്​.

ഡൽഹി കണ്ടോൺമെൻറിലെ ആർമി ബേസ്​ ഹോസ്​പിറ്റൽ മോർച്ചറിയിയിലുള്ള മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധന ഫലം വരുന്നതോടെ ​ബന്ധുക്കൾക്ക്​ വിട്ടുകൊടുക്കും.

സംയുക്​ത സേന മേധാവി ബിപിൻ റാവത്​, ഭാര്യ മധുലിക എന്നിവരടക്കം ഹെലികോപ്​ടർ അപകടത്തിൽ മരണപ്പെട്ടവരെ തിരിച്ചറിയുന്നത്​ ഉറ്റ ബന്ധുക്കളുടെ ഡി.എൻ.എ പരിശോധനയിലൂടെയാണ്​.

ജൂനിയർ വാറൻറ്​ ഓഫീസർ പ്രദീപ് (ത​ൃശൂർ)​, വിങ്​ കമാൻഡർ പി.എസ്​ ചൗഹാൻ (ആഗ്ര), ജൂനിയർ വാറൻറ്​ ഓഫീസർ റാണാപ്രതാപ്​ ദാസ് (ഭുവനേശ്വർ) ​, ലാൻസ്​ നായിക്​ ബി. സായ്​ തേജ (ബംഗളുരു), ലാൻസ്​ നായിക്​ വിവേക്​ കുമാർ (ഗഗ്ഗൽ, ഹിമാചൽപ്രദേശ്​) എന്നിവരെയാണ്​ തിരിച്ചറിഞ്ഞത്​.

തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക്​ കൈമാറുകയും വിമാനമാർഗം സ്വദേശങ്ങളിലേക്ക്​ കൊണ്ടുപോവുകയും ചെയ്​തു. 

Tags:    
News Summary - Five more bodies remain unidentified in Helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.