ഉദ്ധവിന് വീണ്ടും തിരിച്ചടി; അഞ്ചു എം.എൽ.എമാരും രണ്ടു എം.പിമാരും ഷിൻഡെ പക്ഷ‍ത്തേക്ക്

ന്യൂഡൽഹി: ഉദ്ധവ് താക്കറെ പക്ഷത്തുള്ള അഞ്ചു എം.എൽ.എമാരും രണ്ടു എം.പിമാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നേക്കും. ഷിൻഡെക്കൊപ്പം നിൽക്കുന്ന ലോക്സഭ എം.പി കൃപാൽ തുമാനെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബുധനാഴ്ച വൈകീട്ട് നടക്കുന്ന ദസറ റാലിക്കുശേഷം ഇവർ ഷിൻഡെ വിഭാഗത്തിനൊപ്പം ചേരും. മുംബൈ, മറാത്താവാഡ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് എം.പിമാരെന്നും കൃപാൽ വ്യക്തമാക്കി. നിലവിൽ ശിവസേനയിലെ 40 എം.എൽ.എമാർ ഷിൻഡെ വിഭാഗത്തിനൊപ്പമാണ്. കൂടാതെ, 12 എം.പിമാരുമുണ്ട്. താക്കറെ പക്ഷത്ത് 15 എം.എൽ.എമാരും ആറു എം.പിമാരുമാണുള്ളത്.

പിളർപ്പിനു മുമ്പ് പാർട്ടിക്ക് സംസ്ഥാനത്തുനിന്ന് 18 എം.പിമാരുണ്ടായിരുന്നു. ഷിൻഡെ വിഭാഗം മുംബൈയിലെ ബന്ദ്ര കുർള കോപ്ലക്സിലും താക്കറെ വിഭാഗം ശിവാജി പാർക്കിലുമാണ് ദസറ റാലി സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Five MLAs, two MPs from Uddhav group to join Shinde-led faction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.