Posted On
date_range Updated On
date_range വീടിന്റെ മേൽക്കൂര തകർന്നുവീണ് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
ലഖ്നോ: ഉത്തർപ്രദേശിൽ ലഖ്നോക്ക് സമീപം വീടിന്റെ മേൽക്കൂര തകർന്നുവീണ് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയിൽവേ കോളനിയിലെ വീടാണ് ശനിയാഴ്ച പുലർച്ചെ തകർന്നത്.
സതീഷ് ചന്ദ്ര (40) സരോജിനി ദേവി (35), ഹർഷിത് (13), ഹർഷിത (10), അൻഷ് (അഞ്ച്) എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ കുതിർന്ന മേൽക്കൂര തകർന്നുവീഴുകയായിരുന്നെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 200ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലാണ് ദുരന്തമുണ്ടായത്. ഇവിടുത്തെ മിക്ക വീടുകളും അപകടാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.