Posted On
date_range Updated On
date_range എട്ടു ലക്ഷത്തിന്റെ മയക്കുമരുന്നുമായി മുംബൈയിൽ അഞ്ച് മലയാളികൾ പിടിയിൽ
മുംബൈ: എട്ടു ലക്ഷം രൂപയുടെ ഹെറോയിനുമായി അഞ്ച് മലയാളികൾ നവിമുംബൈയിൽ പിടിയിൽ. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി, കണ്ണൂർ സ്വദേശികളായ നസീർ മൂസ, മുഹമ്മദ് അക്രം, അമൻ മഹ്മൂദ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യം എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നവിമുംബൈ എ.പി.എം.സി പൊലീസ് ഇവർക്കായി വലവിരിക്കുകയായിരുന്നു. 8.27 ലക്ഷം രൂപ വിലവരുന്ന 84 ഗ്രാം ഹെറോയിനാണ് ഇവരിൽനിന്നും പിടികൂടിയത്. അഞ്ചുപേരെയും കോടതി പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.