Posted On
date_range Updated On
date_range ചത്തീസ്ഗഢിൽ മിന്നലേറ്റ് അഞ്ചുപേർ മരിച്ചു
റായ്പൂർ: ചത്തീസ്ഗഢിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിൽ മിന്നലേറ്റ് അഞ്ചുപേർ മരിച്ചു. ജില്ലയിലെ നാലു ഗ്രമങ്ങളിലായി ശനിയാഴ്ചയുണ്ടായ മിന്നലിൽ നാലുപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ശ്യാം കുമാരി, അനിൽ യാദവ് മഹേഷ് ഡോംഗ്രെ, ദിലീപ് യാദവ്, വിജയ് റാത്തോഡ് എന്നിവരാണ് മരിച്ചത്.
സഹോദരിയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കിയാരി സ്വദേശിയായ ശ്യാം കുമാരിക്ക് മിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അനിൽ യാദവും കിയാരി സ്വദേശിയാണ്.
വയലിൽ ജോലിചെയ്യുന്നതിനിടെയാണ് മധുവ സ്വദേശിയായ മഹേഷ് ഡോംഗ്രെക്ക് മിന്നലേറ്റത്. മകനുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ചോർഭട്ടി സ്വദേശിയായ ദിലീപ് യാദവിന് മിന്നലേറ്റതെന്ന് അധികൃതർ അറിയിച്ചു. സിയോനി സ്വദേശി വിജയ് റാത്തോഡിനും സമാനരീതിയിൽ മിന്നലേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.