Posted On
date_range Updated On
date_range ശിവകാശിയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; അഞ്ച് മരണം
കോയമ്പത്തൂര്‍: ശിവകാശിയില്‍ സ്വകാര്യ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ശിവകാശി ഓട്ടംപട്ടി ഷണ്മുഖവേല് (40), പൗള്‍രാജ് (46), കലാറാണി (38), മുരുകേശ്വരി (21), തായില്പട്ടി വിജയ (35) എന്നിവരാണ് മരിച്ചത്. ശിവകാശി വെറ്റ്റിലൈ ഊരണിയില് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ പടക്ക നിര്‍മാണശാലയിലാണ് ശനിയാഴ്ച രാവിലെ പത്തരയോടെ വെടിമരുന്ന് മിശ്രിത നിര്‍മാണത്തിനിടെ സ്ഫോടനം നടന്നത്. 50ഓളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. നാല് മുറികള്‍ നിലംപരിശായി. പടക്കശാല ഉടമ മണിനഗര്‍ ശക്തി ഷണ്മുഖം, മാനേജര്‍ മഹേന്ദ്രന് എന്നിവര്‍ക്കെതിരെ ശിവകാശി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.