മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു; അഞ്ച് കോച്ചുകൾ കത്തി നശിച്ചു

ഡൽഹി: മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. ആർക്കും പരിക്കില്ല. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ച് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്.

ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം. തീപിടുത്തമുണ്ടായ ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു. അഞ്ച് കോച്ചുകൾ പൂർണമായും കത്തി നശിച്ചു. 


Tags:    
News Summary - Five Coaches Of DEMU Train Catches Fire In Maharashtra, None Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.