ഡൽഹിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച നടത്തിയ അഞ്ചു പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ അതിസുരക്ഷ മേഖലയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച നടത്തിയ കേസിൽ അഞ്ചു പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ടു പേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

ഞായറാഴ്ച മൂന്നോടെ സുപ്രീംകോടതിക്ക് ഏതാനും മീറ്റർ മാത്രം അകലെ പ്രഗതി മൈതാനിയിലുള്ള തുരങ്കപാതയിൽ വച്ചാണ് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം കാർ തടഞ്ഞുവെച്ച് തോക്കുചൂണ്ടി രണ്ടു ലക്ഷം രൂപ കവർന്നത്. ഡെലിവറി ഏജന്‍റും സുഹൃത്തും ചെങ്കോട്ടക്ക് സമീപത്തു നിന്ന് ടാക്സി കാറിൽ ഗുരുഗ്രാമിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

ഇവരെ പിന്തുടർന്നെത്തിയ കൊള്ളസംഘം തുരങ്കത്തിലെ വളവില്‍വെച്ച് കാര്‍ തടയുകയും ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്നവര്‍ ഇറങ്ങി ഡ്രൈവര്‍ക്കും കൂടെ ഉണ്ടായിരുന്ന ആള്‍ക്കും നേരെ തോക്കുചൂണ്ടി പണം അപഹരിക്കുകയായിരുന്നു.

Tags:    
News Summary - Five Arrested For Robbing Delivery Agent, Associate At Gunpoint In Delhi's Pragati Maidan Tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.