Posted On
date_range Updated On
date_range വീണ്ടും മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക
രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട മൂന്ന് പേരെ കൂടി ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് രാമേശ്വരത്തുനിന്നുള്ള നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റുണ്ടായിരിക്കുന്നത്.
അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ കങ്കേസൻതുറൈ നാവിക സേന ക്യാമ്പിലേക്ക് മാറ്റി. വൈകാതെ ജാഫ്ന ഫിഷറീസിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.