ന്യൂഡൽഹി: ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ഉദ്യോഗസ്ഥയ്ക്ക് പേരും ലിംഗവും മാറ്റാൻ അനുമതി. ഐ.ആർ.എസ് ഉദ്യോഗസ്ഥയായ എം.അനസൂയക്കാണ് ആണ് അനുമതി ലഭിച്ചത്. പേര് എം അനുകതിർ സൂര്യ എന്നും ലിംഗം സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റാനുമാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത് .
2016 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനാണ് അനുകതിർ. നിലവിൽ ഹൈദരാബാദിൽ ജോയിന്റ് കമ്മീഷണറാണ്. 2013 ഡിസംബറിൽ ചെന്നൈയിൽ അസിസ്റ്റൻ്റ് കമ്മീഷണറായാണ് കരിയർ ആരംഭിച്ച അനുകതിറിന് 2018-ൽ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ വർഷം ഹൈദരാബാദിൽ തൻ്റെ നിലവിലെ പോസ്റ്റിംഗിൽ ജോയിൻ ചെയ്തു.
തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2023-ൽ ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ ലോ, സൈബർ ഫോറൻസിക്‌സിൽ പിജി ഡിപ്ലോമ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.