സിംഗപ്പൂരിൽ നിന്ന്​ നാല്​ കണ്ടെയ്​നർ ഓക്​സിജനെത്തിക്കും

ന്യൂഡൽഹി: ഓക്​സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്ക്​ ആശ്വാസമായി നാല്​ കണ്ടെയ്​നർ ഓക്​സിജൻ സിംഗപ്പൂരിൽ നിന്ന്​ എത്തിക്കും. വ്യോമസേനയുടെ സി-17 വിമാനത്തിലാവും ഓക്​സിജൻ എത്തിക്കുക.

ഇതിനായി വിമാനം സിംഗപ്പൂരിലെ ചാങ്​ഗി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്​. വൈകുന്നേരത്തോടെ പശ്​ചിമബംഗാളിലെ പനാഗ്രാഹിലേക്ക് ഓക്​സിജനുമായി വിമാനമെത്തുമെന്ന്​ വ്യോമസേന വക്​താവ്​ അറിയിച്ചു. ബംഗാളിൽ നിന്ന്​ ചത്തീഗഢിലേയും ഒറീസയിലേയും ഓക്​സിജൻ പ്ലാന്‍റുകളിലേക്ക്​ മാറ്റും. അവിടെ നിന്നാവും മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ ഓക്​സിജൻ വിതരണം ചെയ്യുക.

ഇന്ത്യയും സിംഗപ്പൂരും തമ്മിൽ പ്രതിരോധരംഗത്ത്​ സഹകരണ കരാർ നില നിൽക്കുന്നുണ്ട്.​ ഇതിന്‍റെ പശ്​ചാത്തലത്തിൽ കൂടിയാണ്​ സിംഗപ്പൂർ ഇന്ത്യക്ക്​ ഓക്​സിജൻ നൽകുന്നത്​.

Tags:    
News Summary - First four oxygen tanks air-lifted from Singapore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.