Posted On
date_range Updated On
date_range പരംബീർ സിങ്ങിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
മുംബൈ: പണാപഹരണ കേസിൽ മുൻ പൊലീസ് കമീഷണർ പരംബീർ സിങ് ഉൾപ്പെടെ നാലുപേർക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വിവിധ കേസുകൾ നേരിടുന്ന പരംബീർ സിങ്ങിനെതിരായ ആദ്യ കുറ്റപത്രമാണിത്.
സിങ്ങിനെ കഴിഞ്ഞ ദിവസം സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഓഫിസർ സചിൻ വാസെ, സുമിത് സിങ്, അൽപേഷ് പട്ടേൽ എന്നിവരാണ് കൂട്ടുപ്രതികൾ.
തെൻറ ബാറുകളിലും റസ്റ്റാറൻറുകളിലും റെയ്ഡ് നടത്താതിരിക്കാൻ സിങ്ങും കൂട്ടാളികളും ഒമ്പതുലക്ഷം രൂപ വാങ്ങിയെന്ന ബിമൽ അഗർവാൾ എന്നയാളുടെ പരാതിയിലാണ് കേസ്.
മൂന്നുലക്ഷം രൂപക്ക് അടുത്ത് വിലവരുന്ന രണ്ടു സ്മാർട്ട് ഫോണുകളും ഇയാളിൽനിന്ന് സിങ് വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.