ന്യൂഡൽഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാലയിൽ വീണ്ടും വെടിവെപ്പ്. സർവകലാശാലയുടെ അഞ്ചാം നമ്പർ ഗേറ്റിൽ ഞായ റാഴ്ച രാത്രി 11.50ഓടെയാണ് സംഭവം. വെടിവെപ്പിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
സ്കൂട്ടറിലെത്തിയ രണ്ടുപേ രാണ് വെടിവെപ്പ് നടത്തിയതെന്ന് ജാമിഅ കോഡിനേഷൻ കമ്മിറ്റി പറഞ്ഞു. സംഭവ ശേഷം രക്ഷപ്പെട്ട അക്രമികളെ തിരിച്ചറിഞ്ഞി ട്ടില്ല. പൊലീസ് ഡെപ്യൂട്ടി കമീഷ്ണർ സ്ഥലത്തെത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികളും പ്രദേശവാസികളും സർവകലാശാല പരിസരത്ത് പ്രതിഷേധവുമായി ഒരുമിച്ച് കൂടി. തുടർന്ന് ജാമിഅ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
#WATCH Delhi: People gather in protest outside Jamia Millia Islamia University following an incident of firing at gate no.5 of the university. 2 scooty-borne unidentified people had fired bullets at the spot. SHO (Station house officer) is present at the spot. Investigation is on pic.twitter.com/EKlxQPBVum
— ANI (@ANI) February 2, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.