രാജസ്​ഥാനിലും ഗുജറാത്തിലും തീപിടിത്തം; എട്ടു മരണം

ന്യൂഡൽഹി: രാജസ്​ഥാനിലും ഗുജറാത്തിലും തീപിടിത്തം. രാജസ്​ഥാനിൽ ഒരു വീട്ടിലും ഗുജറാത്തിൽ ഒരു ശിബിരത്തിനിടയിലുമാണ്​ തീപിടിത്തമുണ്ടായത്​. സംഭവത്തിൽ എട്ടു പേർ മരിച്ചു. 

ജയ്​പൂരിൽ വീട്ടിലെ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ച്​ അഞ്ചുപേരാണ്​ മരിച്ചത്​. ജയ്​പൂരിലെ വിദ്യാനഗർ മേഖലയിലാണ്​ സംഭവം. ഗ്യാസ്​ സിലിണ്ടർ പൊട്ടി​െത്തറിച്ചതിനെ തുടർന്ന്​ തീപിടിക്കുകയായിരുന്നു. മരിച്ചവർ അഞ്ചുപേരും ​ഒരു കുടംബത്തി​െല അംഗങ്ങളാണ്​​. 

രാജ്​കോട്ടിലെ പ്രൻസ്​ലയിൽ രാഷ്​ട്ര കഥാ ശിബിരത്തിനിടെ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തിൽ മൂന്ന്​ പെൻകുട്ടികളും മരിച്ചു. 

Tags:    
News Summary - Fire At Rajastan and Gujarat - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.