Posted On
date_range Updated On
date_range തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടിത്തം
ജയ്പുർ: തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടത്തം. ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീപിടിത്തം. സംഭവത്തിൽ ആളപായം ഇല്ല. എന്‍ജിന് സമീപമുള്ള ബി വൺ കോച്ച് എസി കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് തീ എന്‍ജിന്‍ ഭാഗത്തേക്കും പടർന്നു. സംഭവം നടന്ന ഉടന്‍ യാത്രക്കാരെ മുഴുവന്‍ കോച്ചിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചതായാണ് വിവരം. തീപിടിച്ച കോച്ച് ട്രെയിനില്‍ നിന്നും വേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.