Posted On
date_range Updated On
date_range മുംബൈയിൽ സർവീസിനിടെ മോണോറെയിൽ ട്രെയിൻ കോച്ചുകൾ കത്തി
മുംബൈ: യാത്രക്കിടെ മോണോറെയിൽ ട്രെയിനിെൻറ രണ്ടു കോച്ചുകൾ കത്തി നശിച്ചു. കോച്ചുകളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വ്യാഴാഴ്ച പുലർച്ചെ 5.30 നാണ് ചെമ്പൂരിലെ മൈസൂർ കോളനി സ്റ്റേഷന് സമീപത്തുവെച്ചാണ് അപകടം. തുടർന്ന് സ്റ്റേഷനിൽ ട്രെയിൻ നിർത്തി തീയണക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മോണോ ലൈനിലൂടെയുള്ള സർവീസ് റദ്ദാക്കി. ചെമ്പൂരിൽ നിന്നും വഡാല സ്റ്റേഷൻ വരെയാണ് മോണോറെയിൽ ലൈനുള്ളത്. പുലർച്ചെ അഞ്ചു മണിമുതൽ അർദ്ധരാത്രിവരെയാണ് മോണോറെയിൽ സർവീസുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.