Posted On
date_range Updated On
date_range ബി.ജെ.പി ഡൽഹി ഓഫിസിൽ തീപിടിത്തം
ന്യൂഡൽഹി: ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിൽ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
മൂന്ന് ഫയർ യൂണിറ്റുകൾ എത്തി മിനിറ്റുകൾക്കകം തീ അണച്ചു. വൈദ്യുതി ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു. ആർക്കും പരിക്കില്ലെന്നും കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.