മുംബൈയിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. പുലർച്ചെ നെപ്പീൻ സീ റോഡ് ഏരിയായിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

പാർപ്പിട സമുച്ചയത്തിന്‍റെ ആറാം നിലയ്ക്കാണ് തീപിടിച്ചത്. ഏഴാം നിലയിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ശീതീകരണ സംവിധാനത്തിന്‍റെ തകരാറാണ് തീപിടിത്തതിന് വഴിവെച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു.
 

Tags:    
News Summary - Fire breaks out at residential building in Mumbai -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.