Posted On
date_range Updated On
date_range ലഖ്നോയിലെ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം
ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോയിൽ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി കെട്ടിട ത്തിന്‍റെ രണ്ടാം നിലയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല.
ബുധാനാഴ്ച രാത്രിയോടെ ട്രോമകെയർ വിഭാഗവും എല്ലുരോഗ വിഭാഗവും പ്രവർത്തിക്കുന്ന ഭാഗത്തെ ലിഫ്റ്റിന് സമീപത്തായിരുന്നു അപകടം.
തീപിടിത്ത വിവരം അറിഞ്ഞതിന് പിന്നാലെ രോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്ന് ട്രോമ കെയറിന്‍റെ ചുമതലയുള്ള ഡോ. സന്ദീപ് തിവാരി അറിയിച്ചു.
അഗ്നിശമനസേനയുടെ എട്ട് യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.