നോയിഡയിലെ മെട്രോ ആശുപത്രിയിൽ തീപ്പിടിത്തം; ആർക്കും പരിക്കില്ല

യു.പി: നോയിഡയിലെ മെട്രോ ആശുപത്രിയിൽ തീപ്പിടിത്തം. ആശുപത്രിയിലെ ഫിസിയോതെറപ്പി യൂണിറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. ഫയർഫോഴ്സും ആശുപത്രി ജീവനക്കാരും ചേർന്ന് തീയണച്ചു.

തീപടർന്നതായി വിവരം ലഭിച്ചയുടൻ മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ നിന്ന് അൽപ്പം മാറിയാണ് ഫിസിയോതെറപ്പി യൂണിറ്റുള്ളത്. അതിനാൽ തീപിടിച്ച കെട്ടിടത്തിൽ നിന്നുള്ള പുക ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ വാർഡുകളിലേക്ക് എത്തിയില്ല. രോഗികളെ മാറ്റേണ്ട ആവശ്യം വന്നില്ലെന്ന് ചീഫ് ഫയർ ഓഫിസർ പറഞ്ഞു. 

Tags:    
News Summary - Fire breaks out at Metro Hospital in Noida; no one injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.