Posted On
date_range Updated On
date_range ഡൽഹിയിലെ കൊണാട്ട് പ്ലേയ്സിൽ തീപ്പിടിത്തം; ആളപായമില്ല
ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേയ്സിൽ റെസ്റ്റോറന്‍റിന് തീപിടിച്ചു. പുലർച്ചെ 5.30 ഓടെയാണ് കൊണാട്ട് പ്ലേയ്സിലെ 'കഫേ ഹൈ 5' എന്ന റസ്റ്റോറന്‍റിൽ തീപ്പിടുത്തമുണ്ടായത്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. റസ്റ്റോറന്‍റിലെ രണ്ടാം നിലയിലെ ഫർണിച്ചറുകൾക്കാണ് തീപ്പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അൽക്ക ഹോട്ടലിന് എതിർ വശത്തുള്ള കൊണാട്ട് പ്ലെയ്സിലെ ഒരു റസ്റ്റോറസ്റ്റിന് തീപിടിച്ചതായി പുലർച്ചെ വിവരം ലഭിക്കുകയും അഗ്നി ശമനസേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തുകയുമായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അപകടത്തിൽ ആളപായമില്ലെന്നും ഡൽഹി അഗ്നിശമനസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.