Posted On
date_range Updated On
date_range ടീസ്റ്റക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: വിദേശഫണ്ട് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും അവരുടെ നേതൃത്വത്തിലെ സന്നദ്ധസംഘടനയായ സബ്രംഗ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ളിഷിങ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചതിലൂടെ വിദേശസംഭാവന നിയന്ത്രണനിയമം ലംഘിച്ചെന്നായിരുന്നു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.