വീണ്ടും ആപ്പിനെ ആപ്പിലാക്കി ക്ലാസ്റൂം അഴിമതി കേസ്; മനീഷ് സിസോദിയയ്ക്കും സത്യേന്ദ്ര ജയ്നിനുമെതിരെ എഫ്.ഐ.ആർ

ന്യൂഡൽഹി: ഡൽഹിയിലെ മുൻ ഉപമുഖ്യമന്ത്രി മനീഷ സിസോദിയ്ക്കും മുൻ പൊതുമരാമത്ത്മന്ത്രി സത്യേന്ദർ ജെയ്നിനുമെതിരെ അഴിമതിക്കേസിൽ എഫ്.ഐ.ആർ. ആം ആദ്മി സർക്കാരിൻറെ കാലത്ത് 12748 ക്ലാസ്റൂമുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 2000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് നടപടി.

അഴിമതി റിപ്പോർട്ടിൽ മൂന്നു വർഷമായി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ള കമ്പനിക്കാണ് ക്ലാസ് റൂം പ്രോജക്ടിൻറെ കരാർ നൽകിയിരുന്നത്. പറഞ്ഞ സമയത്തിനുള്ളിൽ ഒരു പണിപോലും പൂർത്തിയാക്കിയില്ലെന്നു മാത്രമല്ല, ഫണ്ട് വലിയ തോതിൽ ചെലവഴിക്കുകയും ചെയ്തതതായി കണ്ടെത്തി. ചട്ടപ്രകാരമല്ല കരാറുകാരെ നിയമിച്ചതെന്നും ആരോപണം ഉണ്ട്.

ബി.ജെ.പി എം.പി മനോജ് തിവാരിയാണ് 2019ൽ പ്രോജക്ടിലെ സാമ്പത്തിക തിരിമറിയെക്കുറിച്ച് കേസ് ഫയൽ ചെയ്തതത്. അഞ്ച് ലക്ഷത്തിൻറെ ക്ലാസ് മുറി പണിയാൻ 28 ലക്ഷം ചെലവഴിച്ചുവെന്നാണ് തിവാരി ആരോപിച്ചത്. ഓരോ ക്ലാസ്റൂമിനും 24.86 ലക്ഷം രൂപ എന്ന നിലയിലാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ അത്തരം മുറികൾ നിർമിക്കാൻ അഞ്ച് ലക്ഷം മാത്രമേ വേണ്ടി വരൂ എന്നാണ് കണ്ടെത്തൽ. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് റിപ്പോർട്ടിലുള്ളത്.

Tags:    
News Summary - FIR against Manish Sisodia and Satyendar Jain on class room scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.