നർസിങ്പുർ: അധികൃതരുടെ അനുമതിയില്ലാതെ റാലി നടത്തിയതിന് ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്. മധ്യപ്രദേശിലെ ഗദർവാര മണ്ഡലത്തിലാണ് ബി.ജെ.പി സ്ഥാനാർഥി ഗൗതം പേട്ടൽ റാലി നടത്തിയത്. നവംബർ എട്ടിന് നടത്തിയ റാലിക്ക് അധികൃതർ അനുമതി നൽകിയിരുന്നില്ല.
ഒക്ടോബർ ആറുമുതൽ മണ്ഡലത്തിൽ സിആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. 144 പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നാലുപേരിൽ കൂടുതൽ ഒന്നിച്ചു ചേരുന്നത് നിരോധിച്ചതാണ്.
നവംബർ 28നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11ന് വോെട്ടണ്ണും. നാലാം തവണയും സംസ്ഥാനഭരണം കൈപ്പിടിയിലാക്കുന്നതിനാണ് ശിവ്രാജ് സിങ് ചൗഹാെൻറ നേതൃത്വത്തിൽ ബി.ജെ.പിയുെട ശ്രമം. എന്നാൽ 2003 ൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.