1.19 കോടിയുടെ പഴയ നോട്ടുകള്‍ കാണാതായ സംഭവം; ആറ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് 

പട്ന:  ബാങ്കില്‍ സൂക്ഷിച്ച 1.19 കോടിയുടെ പഴയ 1000, 500 രൂപ നോട്ടുകള്‍ കാണാതായ സംഭവത്തില്‍  ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. റോഹ്തസ് ജില്ലയിലെ മധ്യ ബിഹാര്‍  ഗ്രാമീണബാങ്കില്‍നിന്നാണ് കറന്‍സി കാണാതായത്. ചീഫ് ബ്രാഞ്ച് മാനേജര്‍ അശോക്കുമാര്‍ സിന്‍ഹ, ജീവനക്കാരായ കെ.കെ. സിങ്, അജിത്കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. നോട്ടുകള്‍  അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്ക്  83 ബ്രാഞ്ചുകളിലായി 229 കോടി രൂപ മാറ്റിനല്‍കിയിരുന്നു. 

പഴയ നോട്ടുകള്‍ സൂക്ഷിച്ചത് സശ്രാമിലെ മെയിന്‍ ബ്രാഞ്ച് ചെസ്റ്റിലായിരുന്നു. ഇതില്‍നിന്നാണ് 1.19 കോടി രൂപ കാണാതായതെന്ന് ബാങ്ക് റീജ്യനല്‍ ഓഫിസര്‍ രവീന്ദ്രനാഥ് ത്രിവേദി അറിയിച്ചു. രേഖകളില്‍ പറയുന്ന തുക ബാങ്കില്‍ കാണാതായതോടെയാണ്  അന്വേഷണം തുടങ്ങിയത്.

Tags:    
News Summary - FIR against 6 as scrapped notes worth Rs 1.19 cr goes missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.