Posted On
date_range Updated On
date_range മുംബൈയിൽ തിരക്കഥാകൃത്ത് കെട്ടിടത്തിെൻറ മുകളിൽ നിന്നും ചാടി മരിച്ചു
മുംബൈ: യുവ തിരക്കഥാകൃത്ത് കെട്ടിടത്തിെൻറ മുകളിൽ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവൻ ബംഗ്ലാവ് ഏരിയയിൽ താമസിക്കുന്ന രവിശങ്കർ അലോക് (32) ആണ് മരിച്ചത്.
പുലർച്ചെ രണ്ടു മണിയോടെയാണ് താമസിക്കുന്ന കെട്ടിടത്തിൽ നിന്നും രവിശങ്കർ താഴേക്ക് ചാടിയത്. നാനാ പടേക്കർ നായകനായെത്തിയ ‘അബ് തക് ചപാൻ’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്.
കുറച്ചു മാസങ്ങളായി അലോക് വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. സബർബൻ വെർസോവ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.