ടവല്‍ എടുത്തുകൊടുക്കാന്‍ വൈകിയതിന് ഭാര്യയെ അമ്പതുകാരന്‍ അടിച്ചുകൊന്നു

ഭോപാൽ: ബാത്‍റൂമില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടവല്‍ എടുത്തുകൊടുക്കാന്‍ വൈകിയതിന് ഭാര്യയെ അമ്പതുകാരന്‍ അടിച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വനംവകുപ്പില്‍ ദിവസവേതനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജ്കുമാർ ബഹെ. ശനിയാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഇയാൾ കുളിമുറിയിൽ നിന്ന് ഭാര്യയെ വിളിച്ച് ടവൽ ആവശ്യപ്പെടുകയായിന്നു.

എന്നാൽ പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ഭാര്യ കുറച്ചുസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ ഭർത്താവ് ഭാര്യ പുഷ്പ ഭായിയെ (45) കോരിക കൊണ്ട് വീണ്ടും വീണ്ടും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

തടയാനെത്തിയ 23 കാരിയായ മകളെ ഇയാൾ ഭീഷണിപ്പെടുത്തി. പൊലീസിനെ വിവരമറിയിച്ചത് മകളാണ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വീട്ടുകാരുടെ പരാതിയിൽ രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.  

Tags:    
News Summary - Fifty-year-old beat his wife to death for being late to pick up a towel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.