സാൻഫ്രാൻസിസ്കോ-മുംബൈ വിമാനത്തിനകത്ത് പാറ്റകളെന്ന് യാത്രക്കാരൻ; ക്ഷമാപണം നടത്തി എയർ ഇന്ത്യ

കൊൽക്കത്ത:  സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട  എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിനിനുള്ളിൽ പാറ്റകളെ കണ്ടതായി യാത്രക്കാരൻ പരാതിപ്പെട്ടതിനെ തുടർന്ന് ക്ഷമാപണം നടത്തി അധികൃതർ. എയർ ഇന്ത്യയുടെ  ശുചിത്വത്തെയും സേവന നിലവാരത്തെയും കുറിച്ചുള്ള ആശങ്കകൾക്ക് ബലം പകരുന്നതാണ് പുതിയ സംഭവം. 

‘സാൻ ഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള AI180 വിമാനത്തിൽ നിർഭാഗ്യവശാൽ രണ്ടു യാത്രക്കാർക്ക് കുറച്ച് ചെറിയ ഇനം പാറ്റകളുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കി’യെന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു. ക്യാബിൻ ക്രൂ ഉടൻ തന്നെ യാത്രക്കാരെ അതേ ക്യാബിനിലെ ഇതര സീറ്റുകളിലേക്ക് മാറ്റിയെന്നും അവിടെ അവർ സുഖകരമായി യത്ര തുടർന്നുവെന്നും’ എയർലൈൻ പറഞ്ഞു.

ഇന്ധന സംഭരണത്തിനായി കൊൽക്കത്തയിൽ നിശ്ചയിച്ചിരുന്ന സ്റ്റോപ്പിനിടെ, മുംബൈയിലേക്ക് പറക്കൽ തുടരുന്നതിനു മുമ്പ് ഗ്രൗണ്ട് സ്റ്റാഫ് വിമാനം വൃത്തിയാക്കിയതായും പറയുന്നു.

Tags:    
News Summary - 'Few small cockroaches': Air India apologises after San Francisco-Mumbai flight passenger complains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.