11.58 ലക്ഷം ജീവനക്കാർക്ക്​ 78 ദിവസത്തെ വേതനം ബോണസായി നൽകുമെന്ന്​ റെയിൽവേ

ന്യൂഡൽഹി: 11.58 ലക്ഷം നോൺ ഗസറ്റഡ്​ജീവനക്കാർക്ക്​ 78 ദിവസത്തെ വേതനം ബോണസായി നൽകുമെന്ന്​ ഇന്ത്യൻ റെയിൽവേ. റെയിൽവേ ഉൾപ്പടെ 30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ ഉത്തരവ്​.

78 ദിവസത്തെ വേതനം ബോണാസായി നൽകാൻ 2081.68 കോടി രൂപ ചെലവ്​ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 17,951 രൂപ വരെ റെയിൽവേ ജീവനക്കാരന്​ പരമാവധി ബോണസായി ലഭിക്കും. രാജ്യത്ത്​ ഉപഭോഗം വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ്​ ജീവനക്കാർക്ക്​ ബോണസ്​ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​.

പൂജ അവധി ദിനങ്ങൾ അവസാനിക്കും മുമ്പ്​ ബോണസ്​ നൽകുമെന്ന്​ റെയിൽവേയും വ്യക്​തമാക്കിയിട്ടുണ്ട്​. ആത്​മാർഥതയോടെ ജോലി ചെയ്യാൻ ബോണസ്​ ​ ജീവനക്കാരെ പ്രേരിപ്പിക്കുമെന്ന്​ റെയിൽവേ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    
News Summary - Festival bonanza: 11.58 lakh railway employees granted bonus equal to 78 days wages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.