ന്യൂഡൽഹി: വനിത ജീവനക്കാർക്കും വിഭാര്യരായ പുരുഷ ജീവനക്കാർക്കും സർവിസ് കാലയളവിൽ 730 ദിവസം ശിശുസംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് ലോക്സഭയിൽ അറിയിച്ചു.
സിവിൽ സർവിസിലും മറ്റു കേന്ദ്രസർക്കാർ സർവിസിലും അവധി ബാധകമാണ്. കുട്ടികൾക്ക് 18 വയസ്സാകുന്നതുവരെ ഈ അവധി ഉപയോഗിക്കാം. ആദ്യത്തെ രണ്ടു കുട്ടികളുടെ സംരക്ഷണത്തിനാകും അവധി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ പ്രായപരിധി ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.