ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ ചട്ടലംഘനത്തിന്റെ (എഫ്.സി.ആർ.എ) പേരിൽ പിടിച്ചെടുത്ത തുക തിരികെനൽകാൻ കേന്ദ്ര ഉദ്യോഗസ്ഥരും ഇടനിലക്കാരും ഒത്തുകളിക്കുന്നതായി സി.ബി.ഐ കണ്ടെത്തൽ.
പിടിച്ചെടുത്ത തുകയുടെ അഞ്ച്-പത്ത് ശതമാനം കമീഷനായി തന്നാൽ പണം വിട്ടുകൊടുക്കാമെന്നാണ് ഉദ്യോഗസ്ഥർ സന്നദ്ധ സംഘടനകളുടെ ഇടനിലക്കാർക്ക് നൽകുന്ന വാഗ്ദാനമെന്ന് സി.ബി.ഐ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കേസുമായി ബന്ധപ്പെട്ട് ചോർത്തിയ 437 ഫോൺ സംഭാഷണങ്ങളിൽനിന്നാണ് ഉദ്യോഗസ്ഥ-ഇടനിലക്കാരുടെ ഒത്തുകളി പുറത്തായത്. മേയിൽ സംഭവത്തെപ്പറ്റി സൂചന ലഭിച്ച ആഭ്യന്തര മന്ത്രാലയം അന്വേഷണം ഉടൻ സി.ബി.ഐക്ക് വിടുകയായിരുന്നു. മേയ് 10ന് സി.ബി.ഐ രാജ്യവ്യാപകമായി റെയ്ഡ് നടത്തി.
എഫ്.സി.ആർ.എ യൂനിറ്റിലെ ആറ് ഉദ്യോഗസ്ഥരടക്കം 16 പേരാണ് അറസ്റ്റിലായത്. എഫ്.സി.ആർ.എ അനുമതിക്കായി സമർപ്പിക്കുന്ന അപേക്ഷകളിൽ തീർപ്പുകൽപിക്കാനും ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.