Posted On
date_range Updated On
date_range വിജയ്യുടെ സൈക്കിൾ യാത്ര രാഷ്ട്രീയ സന്ദേശെമന്ന് പിതാവ്
ചെന്നൈ: തമിഴ്നടൻ വിജയ്യുടെ തെരഞ്ഞെടുപ്പ് ദിനത്തിലെ സൈക്കിൾ യാത്രയിൽ പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖർ. രാഷ്ട്രീയ സന്ദേശം നൽകാനാണ് വിജയ് സൈക്കിൾ യാത്ര നടത്തിയതെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സാധാരണക്കാരിൽ ഒരാളായി വോട്ട് ചെയ്യാനാണ് സൈക്കിളിൽ പോളിങ് ബൂത്തിലെത്തിയത്. വോട്ട് ചെയ്യുേമ്പാൾ തമിഴരിൽ ഒരാളായി എത്താനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് സൈക്കിളിൽ വന്നതെന്നും എസ്.എ ചന്ദ്രശേഖർ പറഞ്ഞു.
സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു സൈക്കിൾ യാത്രയുടെ ലക്ഷ്യം. വിജയ്യെ എം.ജി.ആറുമായി താരതമ്യം ചെയ്യുേമ്പാൾ സന്തോഷമുണ്ടെന്നും പിതാവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.