ആറുമക്കളുടെ പിതാവ് മകന്‍റെ പ്രതിശ്രുത വധുവിനൊപ്പം സ്വർണവും പണവുമായി ഒളിച്ചോടി; എതിർത്ത ഭാര്യക്ക് മർദനം

ലഖ്നോ : മകന്‍റെ പ്രതിശ്രുത വധുവുമായി ഒളിച്ചോടിയ പിതാവിനെതിരെ കേസെടുത്തു. ആറ് മക്കളുടെ പിതാവായ ഷക്കീലിനെതിരെയാണ് ഭാര്യ ഷബാനയുടെ പരാതിയിൽ രാംപുർ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത മകനുമൊത്ത് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചതും പിതാവാണ്. ഇതിനുശേഷം പെൺകുട്ടിയുമായി ഇയാൾ നിരന്തരം വിഡിയോ കോൾ വഴി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

'ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയം ഉന്നയിച്ചതിന് തന്നെ മർദിച്ചു. താൻ ഇക്കാര്യം പറഞ്ഞപ്പോൾ 15കാരനായ മകൻ ആദ്യം വിശ്വസിച്ചില്ല. പിന്നീട് കണ്ട് ബോധ്യപ്പെടുകയായിരുന്നു. അതിനുശേഷം ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ മകൻ വിസമ്മതിച്ചു.' ഭാര്യ പറഞ്ഞു.

ബന്ധത്തെക്കുറിച്ച് പിതാവിന്‍റെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്നും ഇവരെ മാതാപിതാക്കൾ സഹായിച്ചിട്ടുണ്ടെന്നും മകൻ ആരോപിച്ചു.

പെൺകുട്ടിയെ വിവാഹം കഴിക്കാനായി വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും സ്വർണവും കൊണ്ടാണ് ഗൃഹനാഥൻ സ്ഥലം വിട്ടത്.

ദമ്പതികളുടെ 15 വയസ്സുള്ള ആൺകുട്ടിയുടെ വിവാഹമാണ് ഭർത്താവ് മറ്റാരുടെയും സമ്മതമില്ലാതെ നിശ്ചയിച്ചത്. മകനോടും തന്നോടും അനുവാദം ചോദിക്കാതെ വിവാഹം ഉറപ്പിച്ചപ്പോൾ എതിർത്തു. അന്നും 45കാരനായ ഭർത്താവ് തന്നെ മർദിച്ചതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Father Of 6 Elopes With Minor Son's 'Fiancee'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.