മകന്റെ കാമുകിയുമായി പിതാവ് ഒളിച്ചോടി; ഒരു വർഷത്തിന് ശേഷം കണ്ടെത്തി പൊലീസ്

കാൺപൂർ: മകന്റെ കാമുകിയുമായി ഒളിച്ചോടിയ പിതാവിനെയും യുവതിയെയും ഒരു വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി. നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽനിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

കമലേഷ് എന്നയാളാണ് 20കാരനായ മകൻ അമിതിന്റെ കാമുകിയുമായി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. ഉത്തർ പ്രദേശിലെ കാൺപൂരിൽനിന്ന് 2022 മാർച്ചിലാണ് 20കാരിയുമായി ഇയാൾ ഒളിച്ചോടിയത്. ഇതോടെ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. കമലേഷ് പൊലീസ് കസ്റ്റഡിയിലാണ്. 

Tags:    
News Summary - Father eloped with son's girlfriend; The police found it after a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.