ആര്‍ട്ടിക്ക്​ള്‍ 35 (എ): നിയമസഭയും ലോക്​സഭ തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കും -ഫാറൂഖ് അബ്​ദുല്ല

കശ്മീര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്ക്​ള്‍ 35 (എ)യെക്കുറിച്ച്​ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ നിയമസഭയും ലോക്​സഭ തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്​ദുല്ല മുന്നറിയിപ്പ്​ നൽകി.

തദ്ദേശ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കുമെന്ന്​ അദ്ദേഹം രണ്ട​ുദിവസംമുമ്പ്​ വ്യക്​തമാക്കിയിരുന്നു. അക്കാര്യത്തിൽ കാര്യമായ നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ്​ നിലപാട്​ കടുപ്പിച്ചത്​. ജമ്മു കശ്​മീരിനെ ക്ഷയിപ്പിക്കാനാണ്​ ഉദ്ദേശ്യമെങ്കിൽ ഞങ്ങളുടെ വഴിയും വ്യത്യസ്​തമാകും. തെരഞ്ഞെടുപ്പിൽനിന്നുള്ള ഒളിച്ചോട്ടമല്ല ഇത്​. ജമ്മുവിലെ ജനങ്ങൾക്ക്​ ഭരണഘടനാപരമായ നീതി ഉറപ്പാക്കേണ്ടത്​ കേന്ദ്രസർക്കാറി​​​െൻറ ഉത്തരവാദിത്തമാണ്​. നാഷനൽ കോൺഫറൻസ്​ സ്​ഥാപക നേതാവ്​ ശൈഖ്​​ മുഹമ്മദ്​ അബ്​ദുല്ലയുടെ 36ാം ചരമവാർഷികത്തോടനുബന്ധിച്ച്​ നടന്ന പാര്‍ട്ടിപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പ്​ തീയതി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. മഹ്ബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ സംസ്​ഥാനത്ത്​ ഗവര്‍ണർ ഭരണമാണ്​.

Tags:    
News Summary - Farooq Abdullah Threatens To Boycott Lok Sabha Polls Over Article 35A- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.