Posted On
date_range Updated On
date_range ഫാറൂഖ് അബ്ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
ന്യൂഡൽഹി: ജമ്മു -കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സ്വത്ത് കണ്ടുകെട്ടി. ജമ്മുവിലും ശ്രീനഗറിലുമായുള്ള 11.86 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
രണ്ട് വീടുകൾ, ഒരു വാണിജ്യ സ്ഥാപനം, മൂന്ന് പ്ലോട്ടുകൾ എന്നിവയുടെ രേഖയിലെ വില 11.86 കോടിയാണെങ്കിലും 70 കോടി രൂപവരെ വിപണി വിലയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ ഒക്ടോബറിൽ നിരവധി തവണ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.