കർഷക സമരം കൂടുതൽ അതിർത്തികളിലേക്ക്

ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ‘ദില്ലി ചലോ’ പ്രതിഷേധത്തിൽനിന്നും പിൻമാറില്ലെന്ന് കർഷക സംഘടനകൾ. കനൗരി അതിർത്തിയിൽ ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ് കരൺ സിങ്ങിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മാർച്ച് മൂന്നിന് ശേഷം സമരത്തിന്റെ അടുത്ത ഘട്ടം പ്രഖ്യാപിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

ശംഭു, ഖനൗരി അതിർത്തികൾ കൂടാതെ, ബട്ടിൻഡ, ദബ്വാലി അതിർത്തിയിലും സമരം ശക്തമാക്കും. ഇവിടേക്ക് കൂടുതൽ കർഷകർ ഉടൻ എത്തുമെന്നും കിസാൻ മസ്ദൂർ മോർച്ച നേതാവ് രമൺ ദീപ് സിങ് പറഞ്ഞു.

ഹരിയാന പൊലീസിന്റെ ഭാഗത്തുനിന്നും അടിച്ചമർത്തൽ ഉണ്ടായില്ലെങ്കിൽ സമാധാനപരമായ രീതിയിൽ ഞങ്ങൾ ഡൽഹിയിലേക്ക് മാർച്ച് നടത്തും.

വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച(നോൺ പൊളിറ്റിക്കൽ)യുടെ നേതൃത്വത്തിൽ ഫെബ്രുവരി 13നാണ് പഞ്ചാബിൽനിന്നും ദില്ലി ചലോ മാർച്ച് ആരംഭിച്ചത്. സമരക്കാരെ ഹരിയാന പൊലീസ് അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്. 

Tags:    
News Summary - Farmers strike to further borders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.