ന്യൂഡല്‍ഹി: വെള്ളം ലഭിക്കാതെ വിളകൾ നശിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരെ രക്ഷിക്കാൻ തമിഴ് കർഷകർ ഡൽഹിയിലെത്തിയത് ജീവനൊടുക്കിയവരുടെ തലയോട്ടികളുമായി. ഒന്നര നൂറ്റാണ്ടിനിടെ തമിഴ്നാട് കണ്ട ഏറ്റവും വലിയ വരൾച്ചയിൽ വ്യാപകമായി കൃഷി നശിച്ചിരിക്കുകയാണെന്നും തങ്ങെള ആത്മഹത്യയിൽനിന്ന് രക്ഷിക്കാൻ അന്തർ സംസ്ഥാന നദീ ജല കരാറടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം.
ദേശീയ തെന്നിന്ത്യ നദികള്‍ ഇണയ്പ്പ് വ്യവസായികൾ സംഘത്തിെൻറ നേതൃത്വത്തിലാണ് നൂറോളം കർഷകർ അടിവസ്ത്രം ധരിച്ച് ജന്തർമന്തറിലെ റോഡിൽ ധര്‍ണ നടത്തുന്നത്. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതിനെതുടർന്ന്് പൊലീസ് പിടിച്ചുകൊണ്ടുപോവുകയും വിവസ്ത്രരാക്കുകയും ചെയ്തിരുന്നു. ഇതോടെ വസ്ത്രം ഉപേക്ഷിച്ച സമരക്കാർ ദിവസവും വിവിധ രീതിയിലാണ് പ്രതിഷേധിക്കുന്നത്. തിരുച്ചി, കാരൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍നിന്നുള്ളവരാണ് സമരക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.