ദേശീയ പതാകയുമേന്തി യുവ കർഷകൻ സമരത്തിൽ പങ്കുചേർന്നപ്പോൾ. ഗാസിപൂർ അതിർത്തിയിലെ കാഴ്ച
ന്യൂഡൽഹി: താപനില കുത്തനെ താഴ്ന്ന ഡൽഹിയുടെ കൊടുംൈശത്യത്തെ തോൽപിച്ച് അതിർത്തിയിൽ കർഷകർ സമരം 20 നാൾ പൂർത്തിയാക്കി. ഇൗ സീസണിലെ ഏറ്റവും തണുത്ത പ്രഭാതമായി മാറിയ ചൊവ്വാഴ്ച 4.1 ആയിരുന്നു താപനില. രാത്രി ഇത് 3.6 ഡിഗ്രിയായി താഴ്ന്നെങ്കിലും കർഷകരുടെ സമരവീര്യം തണുത്തില്ല.
ബി.ടി കർണാൽ റോഡിൽ സോനിപത്തിലെ രസോലി ഗ്രാമം വരെ കിലോമീറ്ററുകളിൽ തമ്പടിച്ച കർഷകരെ തണുപ്പിൽനിന്ന് കാക്കാൻ ടെൻറുകൾക്കുള്ള പ്ലാസ്റ്റിക് ഷീറ്റുകളും കമ്പിളിപ്പുതപ്പുകളുമായി നിരവധി സന്നദ്ധ ഗ്രൂപ്പുകളിറങ്ങി. ഖൽസ എയ്ഡ്, സമരക്കാർക്ക് തണുപ്പിൽ മസാജ് ചെയ്യാനുള്ള മെഷീനുകളുമായി സമരനഗരിയിലെത്തി. ഡൽഹി-നോയ്ഡ റോഡ് പൂർണമായും ബുധനാഴ്ച സ്തംഭിപ്പിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
അതിനിടെ, ഡൽഹി സർക്കാർ സിംഘുവിൽ കൊണ്ടുവന്നിറക്കിയ 10 കക്കൂസുകൾ വീതമുള്ള 30ഒാളം പോട്ടികൾ മതിയാകാത്ത അവസ്ഥയാണ്. രോഗം വന്ന് മരിച്ചാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഇവിടം വിട്ടുപോകില്ലെന്ന് പഞ്ചാബിെല സംഗ്രൂറിൽനിന്നുള്ള വയോധികനായ കർഷകൻ ഭാഗ് സിങ് പറഞ്ഞു.
സമരത്തിൽ ചരക്കുനീക്കമടക്കമുള്ള ഗതാഗതം മുടങ്ങിയതിനാൽ 3000-3500 കോടി രൂപയുടെ നഷ്ടം ദിനംപ്രതിയുണ്ടെന്ന് വ്യവസായ സംഘടനയായ 'അസോച്ചം' വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു-കശ്മീർ എന്നീ നാലു സംസ്ഥാനങ്ങൾ സമ്പദ്ഘടനക്ക് ഒരു വർഷം 18 ലക്ഷം കോടി രൂപയാണ് നൽകുന്നതെന്ന് അസോച്ചം പ്രസിഡൻറ് നിരഞ്ജൻ ഹിര നന്ദനി പറഞ്ഞു. റോഡുകളും ടോൾപ്ലാസകളും ഉപരോധിച്ചതിനാൽ സാമ്പത്തിക ക്രയവിക്രയങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണെന്നും നിരഞ്ജൻ കൂട്ടിച്ചേർത്തു.
ഹരിയാനയിൽ ജില്ല ആസ്ഥാനങ്ങളിൽ മാത്രം നടത്താൻ തീരുമാനിച്ച പ്രതിഷേധപരിപാടികൾ ചെറുപട്ടണങ്ങളിലും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.