ജന്തർ മന്തറിൽ കർഷക സമരം, പാർലമെന്‍റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നു. 40ഓളം കർഷക സംഘടനകളിൽ നിന്നായി 200ഓളം പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി.

ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കർഷകർ നാല് ബസുകളിലായി ജന്തർ മന്തറിലെത്തിയത്. ഇന്ന് മുതൽ ആഗസ്ത് 13 വരെയാണ് കർഷകർ സമരം നടത്തുക.



അതേസമയം, കർഷകർക്ക് പിന്തുണയുമായി പ്രതിപക്ഷ എം.പിമാർ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു.


പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹളത്തെ തുടർന്ന് ഉച്ച രണ്ടുമണി വരെ പിരിഞ്ഞിരുന്നു. കാർഷിക നിയമങ്ങളിലും ഫോൺ ചോർത്തൽ വിഷയത്തിലും ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് സഭാനടപടികൾ ബഹളത്തിൽ മുങ്ങിയത്.  

കേരളത്തിൽനിന്ന്​ പതിമൂന്നുപേർ

വി​വാ​ദ കാ​ർ​ഷി​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ബ​ദ​ൽ പാ​ർ​ല​മെൻറി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രും. രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്​ ദേ​​ശീ​യ കോ​ഒാ​ഡി​നേ​റ്റ​ർ കെ.​വി. ബി​ജു, ദ​ക്ഷി​ണേ​ന്ത്യ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ പി.​ടി. ജോ​ൺ, സം​സ്​​ഥാ​ന കോ​ഒാ​ഡി​നേ​റ്റ​ർ ബി​നോ​യ്​ തോ​മ​സ്, സം​സ്​​ഥാ​ന ക​ൺ​വീ​ന​ർ ജോ​യ്​ ക​ണ്ണ​ഞ്ചി​റ, ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ്​ കു​മാ​ർ, എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പോ​ൾ​സ​ൺ, ഹം​സ പു​ല്ലാ​ട്ടി​ൽ, ക​ണ്ണൂ​ർ, ജോ​യ്​ മ​ല​േ​മ​ൽ, അ​തി​ര​ത​ൻ പാ​ല​ക്കാ​ട്, ജോ​സ​ഫ്​ വ​ട​ക്കേ​ക്ക​ര, ആ​ന​ന്ദ​ൻ പ​യ്യാ​വൂ​ർ, അ​മ​ൽ കു​ര്യ​ൻ എ​ന്നി​വ​രാ​ണ്​ ആ​ദ്യ​ദി​വ​സം ക​ർ​ഷ​ക പാ​ർ​ല​മെൻറി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

ലോ​ക​ത്തി​ൽ മോ​ദി​യെ പോ​ലെ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ​കു​റ​ച്ച ഭ​ര​ണാ​ധി​കാ​രി​യി​ല്ലെ​ന്ന്​ കെ.​വി. ബി​ജു കു​റ്റ​പ്പെ​ടു​ത്തി. ആ​ഗ​സ്​​റ്റ്​ 13വ​രെ ക​ർ​ഷ​ക പാ​ർ​ല​മെൻറി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​ഞ്ച്​ പ്ര​തി​നി​ധി​ക​ളു​ണ്ടാ​കു​മെ​ന്ന്​ സം​സ്​​ഥാ​ന ക​ൺ​വീ​ന​ർ ജോ​യ്​ ക​ണ്ണ​ഞ്ചി​റ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Full View

Tags:    
News Summary - farmers protest in janthar manthar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.