ഒരടി പിന്നോട്ടില്ല; സമരപാതയിലുറച്ച് കർഷകർ

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന 'ദില്ലി ചലോ' മാർച്ച് രണ്ടാംദിനത്തിൽ. സംഘർഷഭരിതമായ സാഹചര്യത്തിൽ പൂർവാധികം ശക്തിയോടെ സമരവുമായി മുന്നോട്ടുപോകാനാണ് കർഷകരുടെ തീരുമാനം. ഇന്ന് മാർച്ചിൽ കൂടുതൽ കർഷകർ അണിനിരക്കും. മാസങ്ങളോളം സമരപാതയിൽ തുടരാനുള്ള മുന്നൊരുക്കവുമായാണ് കർഷകർ എത്തുന്നത്.

അതേസമയം, പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ മാർച്ചിൽ അണിനിരന്ന കർഷകർക്ക് നേരെ ബുധനാഴ്ച രാവിലെയും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി കർഷകർ ഒത്തുചേർന്നപ്പോഴായിരുന്നു കണ്ണീർവാതക പ്രയോഗം.

അ​തി​ർ​ത്തി​ക​ൾ കോ​ൺ​ക്രീ​റ്റ്​ വേ​ലി​കൊ​ണ്ട്​ കെ​ട്ടി​യ​ട​ച്ചും ഡ്രോ​ണി​ൽ ക​ണ്ണീ​ർ​വാ​ത​ക ഷെ​ൽ വ​ർ​ഷി​ച്ചു​മൊ​ക്കെ ക​ർ​ഷ​ക​രെ പി​രി​ച്ചു​വി​ടാ​ൻ ഇന്നലെ പൊലീസ് ശ്രമിച്ചിരുന്നു. പൊ​ലീ​സി​നെ മ​റി​ക​ട​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ നീ​ങ്ങുമെന്ന ഉറച്ച തീരുമാനത്തിലാണ് സ​മ​ര​ക്കാ​ർ. സം​യു​ക്ത കി​സാ​ന്‍ മോ​ര്‍ച്ച (നോ​ൺ പൊ​ളി​റ്റി​ക്ക​ൽ), കി​സാ​ന്‍ മ​സ്ദൂ​ര്‍ മോ​ര്‍ച്ച സം​ഘ​ട​ന​ക​ളാണ് സമരനേതൃത്വത്തിൽ. 

 

തിങ്കളാഴ്ച രാത്രി കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടന്നിരുന്നു. എന്നാൽ, ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് മാർച്ച് ആരംഭിച്ചത്. പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് കർഷകർ മാർച്ചിൽ അണിനിരക്കുകയാണ്. ട്രാ​ക്ട​റു​ക​ളി​ലും ട്ര​ക്കു​ക​ളി​ലും ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി കാ​ൽ ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രാ​ണ് ദീ​ർ​ഘ​കാ​ല സ​മ​ര​ത്തി​ന് സ​ജ്ജ​മാ​യി ഡ​ൽ​ഹി ല​ക്ഷ്യ​മാ​ക്കി പു​റ​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ട്ട ക​ർ​ഷ​ക​രെ ഹ​രി​യാ​ന പൊ​ലീ​സ് ശം​ബു അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞു. അ​തി​ർ​ത്തി​യി​ലെ പാ​ല​ത്തി​ൽ പൊ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍ ക​ർ​ഷ​ക​ർ പാ​ല​ത്തി​ല്‍നി​ന്നു താ​ഴേ​ക്കെ​റി​ഞ്ഞു. ഇ​തോ​ടെ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ക​ർ​ഷ​ക​രെ പി​ന്തു​ട​ർ​ന്ന് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ച്ചു. ചി​ത​റി​യോ​ടി​യ ക​ര്‍ഷ​ക​ര്‍, വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി പൊ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ എ​ടു​ത്തു മാ​റ്റി. ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള ക​ര്‍ഷ​ക​രും ഇ​വി​ടേ​ക്ക് എ​ത്തി​യ​തോ​ടെ ട്രാ​ക്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു. 

 

വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം ​കൊ​ണ്ടു​വ​രു​ക, എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പെ​ൻ​ഷ​ൻ, രാ​ജ്യ​വാ​പ​ക​മാ​യി കാ​ർ​ഷി​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക​ടം എ​ഴു​തി​ത്ത​ള്ളു​ക, 2020ലെ ​സ​മ​ര​ത്തി​ലെ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ല​ഖിം​പു​ർ ഖേ​രി ക​ർ​ഷ​ക കൂ​ട്ട​​ക്കൊ​ല​യി​ലെ ഇ​ര​ക​ൾ​ക്ക് നീ​തി ന​ൽ​കു​ക, ഇ​ല​ക്ട്രി​സി​റ്റി​ ഭേ​ദ​ഗ​തി ബി​ൽ 2023 പി​ൻ​വ​ലി​ക്കു​ക, സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ​നി​ന്ന് ഇ​ന്ത്യ പി​ന്തി​രി​യു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ര​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ. 

Tags:    
News Summary - Farmers protest Day 2: Tear gas fired again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.