ഗുജറാത്തിൽ കർഷകർക്ക് സ്​മാർട് ഫോൺ വാങ്ങാൻ സർക്കാർ വക 1500 രൂപ

അഹമ്മദാബാദ്: കർഷകർക്ക് സ്മാർട്​ ഫോൺ വാങ്ങാൻ 1,500 രൂപ വരെ ധനസഹായം നൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനം. കാർഷിക മേഖലയിൽ ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം വർധിച്ചുവരുന്ന കാലത്ത് കർഷകരെ അതിനു​ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി.

സ്മാർട് ഫോണി​​​‍െൻറ മൊത്തം വിലയുടെ 10 ശതമാനമാണ്​ നൽകുക. ഇത്​ 1,500 രൂപയിൽ കൂടരുത്​ -സംസ്ഥാന കൃഷി വകുപ്പ് പുറവെടുപ്പിച്ച ഉത്തരവിൽ പറയുന്നു.

ഭൂമിയുള്ള എല്ലാ കർഷകർക്കും അപേക്ഷിക്കാം. ഒരുകൂട്ടമാളുകൾ ഒന്നിച്ച്​ നടത്തുന്ന കൃഷിയാണെങ്കിൽ ഇതിൽ ഒരാൾക്ക്​ മാത്രമാണ്​ അപേക്ഷിക്കാനുള്ള യോഗ്യത.

അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ ഫോൺ വാങ്ങിയ ബിൽ, മൊബൈൽ ഐ.എം.ഇ.ഒ നമ്പർ, റദ്ദാക്കിയ ചെക്ക് എന്നിവ സമർപ്പിക്കണം.

Tags:    
News Summary - Farmers in Gujarat to get Rs 1500 government aid to buy smartphones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.