'ദില്ലി ചലോ'; രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാർച്ച് തുടങ്ങി കർഷകർ

ന്യൂഡൽഹി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​ർ നടത്തുന്ന 'ദില്ലി ചലോ' മാർച്ചിന് തുടക്കമായി. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് സമരത്തിന് തുടക്കമായത്. പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് രാവിലെ 10ന് കിസാൻ മസ്ദൂർ മോർച്ച അംഗങ്ങൾ ഡൽഹി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ശംഭു അതിർത്തിയിൽ നൂറുകണക്കിന് കർഷകരാണ് യാത്രയിൽ അണിനിരക്കാൻ എത്തിയിട്ടുള്ളത്. അതേസമയം, അതിർത്തി മേഖലകളെല്ലാം അടച്ച പൊലീസ് കർഷക റാലിയെ നേരിടാനുള്ള ഒരുക്കത്തിലാണ്.

സർക്കാറുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇന്നലത്തെ യോഗത്തിൽ പരമാവധി ശ്രമിച്ചതാണെന്നും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം ആരംഭിക്കുന്നതെന്നും പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പാന്തെർ പറഞ്ഞു. 

ഹരിയാനയെ സർക്കാർ യുദ്ധഭൂമിയാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ ഗ്രാമങ്ങളിലേക്കും പൊലീസ് എത്തുകയാണ്. എല്ലാ ഗ്രാമങ്ങളിലേക്കും ജലപീരങ്കികൾ അയക്കുകയാണ്. കശ്മീർ താഴ്വരക്ക് സമാനമാണ് ഹരിയാനയിലെ ഗ്രാമങ്ങൾ. കർഷകരും കുടുംബാംഗങ്ങളും പൊലീസ് ക്രൂരതക്കിരയാവുകയാണ്. ഇക്കാര്യം ഇന്നലത്തെ ചർച്ചയിൽ ഉന്നയിച്ചുവെന്ന് സർവൻ സിങ് പാന്തെർ പറഞ്ഞു.

ഞങ്ങൾ രാജ്യത്തെ കർഷകരും തൊഴിലാളികളുമാണ് സമരരംഗത്തുള്ളത്. അതിന് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളോ ലക്ഷ്യങ്ങളോ ഇല്ല. ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെയും ആവശ്യമാണ് -അദ്ദേഹം പറഞ്ഞു. 

കടുത്ത നടപടികളാണ് ഡൽഹി, ഹരിയാന പൊലീസ് കർഷകറാലിയെ നേരിടാൻ കൈക്കൊള്ളുന്നത്. ഡ​ൽ​ഹി​യി​ലേ​ക്ക് ട്രാ​ക്ട​റു​ക​ളു​ടെ ​പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. തോ​ക്കു​ക​ൾ, സ്ഫോ​ട​ക വ​സ്‍തു​ക്ക​ൾ, ചു​ടു​ക​ട്ട​ക​ൾ, ക​ല്ലു​ക​ൾ, പെ​ട്രോ​ൾ, സോ​ഡാ കു​പ്പി എ​ന്നി​വ​യും കൈ​യി​ൽ ക​രു​താ​ൻ പാ​ടി​ല്ല. ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ തി​ക്രു, സിം​ഘു, ഗാ​സി​പൂ​ർ, ബ​ദ​ർ​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര ത​ട​യാ​ൻ ഡ​ൽ​ഹി അ​തി​ർ‌​ത്തി​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബും മു​ള്ളു​വേ​ലി​ക​ളും പൊ​ലീ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. 

 

ഹ​രി​യാ​ന സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ഏ​ഴു ജി​ല്ല​ക​ളി​ലെ ഇ​ന്റ​ർ​നെ​റ്റ് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മെ​സേ​ജു​ക​ള്‍ അ​യ​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല്‍പ​ന​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ക​ര്‍ഷ​ക​ര്‍ക്ക് പ​ര​മാ​വ​ധി 10 ലി​റ്റ​ര്‍ മാ​ത്രം ഇ​ന്ധ​നം വി​റ്റാ​ല്‍ മ​തി​യെ​ന്ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Farmers' 'Dilli Chalo' march begins from Fatehgarh Sahib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.