'മന്ത്രിമാർ മാത്രം സഞ്ചരിച്ചാൽ മതിയോ'? വധൂവരന്മാരെ കൊണ്ടുവരാൻ ഹെലികോപ്റ്റർ ഏർപ്പെടുത്തി കർഷകൻ

ഭോപാൽ: മധ്യപ്രദേശിൽ വധൂവരന്മാരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഹെലികോപ്റ്ററൊരുക്കി കർഷകൻ. മന്ദ്സൗർ ജില്ലയിൽ ബദ്വാൻ ഗ്രാമത്തിലെ കർഷകനായ രമേശ് ധാഖഡ് ആണ് മകന്‍റെ വിവാഹദിവസം മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാൻ ഹെലികോപ്റ്റർ വാടകക്കെടുത്തത്. ഏക പുത്രന്‍റെ വിവാഹത്തിന് അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് രമേശ് പറഞ്ഞു.

തനിക്ക് ഭാര്യയെ സ്കോർപ്പിയോയിൽ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്നും പിതാവിന്‍റെ തീരുമാനം അപ്രതീക്ഷിതമായിരുന്നെന്നും മകൻ യശ്വന്ത് ധാഖഡ് പറഞ്ഞു. ലക്ഷങ്ങൾ മുടക്കിയാണ് രമേശ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. 45 കിലോമീറ്റർ അകലെയുള്ള വിവാഹവേദിയിൽ നിന്നാണ് സംഘം ഹെലികോപ്റ്ററിലെത്തിയത്. ബധ്വാനിൽ ആറ് എക്കർ ഭൂമിയിൽ കൃഷി നടത്തിവരുന്ന രമേശിന് സ്വന്തമായി പലചരക്ക് കടയുമുണ്ട്.

ഉന്നത അധികാരികൾക്കും മന്ത്രിമാർക്കും സഞ്ചരിക്കാമെങ്കിൽ കർഷകന്റെ മകനും ഹെലികോപ്റ്റർ യാത്ര സാധിക്കില്ലേ എന്നായിരുന്നു രമേശിന്‍റെ പ്രതികരണം. മകന്‍റെയും മരുമകളുടേയും സന്തോഷമാണ് തനിക്ക് വലുതെന്നും രമേശ് പറഞ്ഞു. 

Tags:    
News Summary - Farmer hires helicopter to bring newly married couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.