Image: India Today

ക്ഷേത്രത്തിന്​ ഭൂമി നൽകാത്തതിന്​ ഉൗരുവിലക്ക്​; കുടുംബം പശുമൂത്രം കുടിക്കണമെന്നും ഷൂ ചുമക്കണമെന്നും ഉത്തരവ്​

ഭോപാൽ: മധ്യപ്രദേശിൽ ക്ഷേത്രം പണിയാൻ സ്​ഥലം സംഭാവന ചെയ്യാത്തതിന്‍റെ പേരിൽ കുടുംബത്തിന്​ ഊരുവിലക്കും പ്രാകൃത ശിക്ഷാവിധിയും. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ്​ സംഭവം.

ഗുണ ശിവാജി നഗർ പ്രദേശത്തെ താമസക്കാരനാണ്​ ഹിര ലാൽ ഗോസി. ഹിര ലാൽ പരാതിയുമായി ജില്ല കലക്​ടറുടെ അടുത്തെത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. പഞ്ചായത്തിൽ തിരിച്ചെടുക്കണമെങ്കിൽ തലയിൽ ഷൂ വെച്ച്​ നടക്കാനും താടി വടിക്കാനും കുടുംബാംഗങ്ങളെ പശുമൂത്രം കുടിപ്പിക്കാനും പഞ്ചായത്ത്​ ആവശ്യപ്പെട്ടതായി വയോധികൻ നൽകിയ പരാതിയിൽ പറയുന്നു.

ക്ഷേത്രം പണിയാൻ ഭൂമി നൽകുന്നതുമായി ബന്ധ​െപ്പട്ട തർക്കമാണ്​ പ്രശ്​നങ്ങളുടെ തുടക്കമെന്നും ഗോസി പറഞ്ഞു. 'ഭൂമിയുടെ ഒരു ഭാഗം ക്ഷേത്രം പണിയുന്നതിനായി ഞങ്ങൾ വിട്ടുനൽകിയിരുന്നു. എന്നാൽ മുഴുവൻ ഭൂമിയും ​േവണമെന്നാണ്​ പഞ്ചായത്തിന്‍റെ ആവശ്യം. എതിർത്തതോടെ ഞങ്ങളുടെ കുടുംബത്തെ അവർ പുറത്താക്കി. മറ്റുള്ളവർ വീട്ടിൽ പ്രവേശിക്കുന്നതിന്​ വിലക്കേർപ്പെടുത്തി. കുടുംബത്തിൽനിന്ന്​ വിവാഹം കഴിക്കുന്നതിനും അവർ വിലക്കേർപ്പെടുത്തി' -ഗോസി ജില്ല കലക്​ടറെ അറിയിച്ചു.

പഞ്ചായത്തിന്‍റെ ഉൗരുവിലക്ക്​ പ്രഖ്യാപനം ഗോസി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത്​ അവരെ ചൊടിപ്പിച്ചതോടെ കൂടുതൽ വിലക്കുകളും പഞ്ചായത്ത്​ ഏർ​െപ്പടുത്തി. മുഴുവൻ ഭൂമിയ​ും സംഭാവന നൽകുന്നതിന്​ പുറമെ കുടുംബം മുഴുവൻ ശുദ്ധീകരണത്തിനായി പശുമൂത്രം കുടിക്കണം. കൂടാതെ അവരുടെ ഷൂസ്​ തലയിൽ ചുമക്കണം. കുടുംബനാഥൻ താടി വടിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'ഞാൻ കൈവശം വെച്ചിരിക്കുന്ന ഭൂമിയെ ചൊല്ലിയാണ്​ എല്ലാ തർക്കങ്ങളും. ക്ഷേത്രം നിർമിക്കാനായി ഭൂമിയുടെ ഒരു ഭാഗം ഞങ്ങൾ കൈമാറി. മുഴുവൻ ഭൂമിയും കൈമാറിയാൽ ഞങ്ങൾ ഭൂരഹിതരാകും' -ഗോസി പറഞ്ഞു.

ഗോസിയുടെ പരാതിയിൽ അന്വേഷണത്തിന്​ ഉത്തരവിട്ടതായി ജില്ല കലക്​ടർ ഫ്രാങ്ക്​ നോബൽ പറഞ്ഞു. പരാതി സത്യമാണെന്ന്​​ തെളിഞ്ഞാൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - family ostracised for not donating land for temple, asked to drink urine for purification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.