ജയ്​റ്റ്​ലിയുടെ പെൻഷൻ രാജ്യസഭയിലെ നിർധന ജീവനക്കാർക്ക്​​ നൽകണമെന്ന്​ ഭാര്യ

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്​റ്റ്​ലിയുടെ പെൻഷൻ തുക രാജ്യസഭയിലെ സാമ്പത്തികമായി പി​ന്നാക്കം നിൽക്കുന്ന ജീവനക്കാർക്ക്​​ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ അദ്ദേഹത്തിൻെറ ഭാര്യയുടെ കത്ത്​. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനാണ് ഭാര്യ സംഗീത ജയ്​റ്റ്​ലി​​ കത്ത്​ നൽകിയത്​. കത്തിൻെറ പകർപ്പ്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ചിട്ടുണ്ട്​.

രണ്ട്​ പതിറ്റാണ്ട്​ കാലത്തോളം അരുൺ ജയ്​റ്റ്​ലി അംഗമായ രാജ്യസഭയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ലാസ്​ ഫോർ ജീവനക്കാർക്ക്​ ഈ തുക നൽകാനാണ്​ ആഗ്രഹിക്കുന്നത്​. ജയ്​റ്റ്​ലിയും ഇതു തന്നെയാകും ആഗ്രഹിക്കുന്നുണ്ടാവുകയെന്നും അദ്ദേഹത്തിൻെറ ഭാര്യ സംഗീത ജയ്​റ്റ്​ലി കത്തിൽ വ്യക്തമാക്കി.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ് ​(എ.ഐ.ഐ.എം.എസ്​)ൽ വെച്ച്​ ​ ആഗസ്റ്റ്​​ 24നാണ്​ അരുൺ ജയ്​റ്റ്​ലി അന്തരിച്ചത്​. നാല്​ തവണ രാജ്യസഭാംഗമായ ജയ്​റ്റ്​ലി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്​ കൂടിയായിരുന്നു.

Tags:    
News Summary - Family offers Jaitley’s pension to ‘most needy’ staff in Rajya Sabha -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.